Apabhangam (Novel) 2008,2nd Edition Haritham Books, Calicut

അപഭംഗം(നോവൽ)
2008, ഒന്നാംപതിപ്പ്, കറൻറ്ബുക്സ്തൃശ്ശൂർ
രണ്ടാംപതിപ്പ്  ഹരിതംബുക്സ്  കോഴിക്കോട്.


APABHANGAM (NOVEL)
Sathy believed in womens liberation movement and wanted women to be empowered.   She  wanted to pursue a career which will liberate them financially and socially. Driven by such lofty thoughts she discouraged the advances of a cousin Bhaskaran who has a right to marry her as per the prevailing custom. Sathy came to Bombay marrying another person and got a job in a gas distribution agency and later in a private concern who distributed sewing machines. She was always surrounded by files. The lives and incidents of the novel happens in the background of India -Pakistan war of 1971 which resulted in the liberation of Bangladesh.During the war usual blackouts ,air raid sirens and other tensions haunt the characters.  Rajan got entangled in financial troubles and sathy had to approach her sister's  husband for financial help. Bhaskaran forgets the hurt she inflicted upon him and helps her and shows his character.
അപഭംഗം  ( Apabhangam)    (നോവൽ)
ഒരു പഴയ ഓഫീസിൽ പഴയ പങ്കയുടെ ദീനവിലാപം കേട്ടുകൊണ്ട് സതി ഫയലുകളുടെ സമുദ്രത്തിൽ മുങ്ങിക്കിടന്നു. സ്ത്രീസ്വാതന്ത്രത്തിൽ വിശ്വസിച്ചിരുന്ന അവൾ വിമൺസ് ലിബ് മൂവ്മെൻറിൻറെ ഭാഗമാവാൻ കൊതിച്ചു. അതു കൊണ്ടാണ് അവളെ മനസ്സറിഞ്ഞ് സ്നേഹിച്ചിരുന്ന മുറച്ചെറുക്കനായ ഭാസ്ക്കരൻറെ സ്നേഹം  നിരാകരിച്ച് രാജനെ വിവാഹംചെയ്ത് മുംബൈയിലെത്തുന്നത്. ഒരു ഗ്യാസ് ഏജൻസിയിലും പിന്നീട് തുന്നൽമെഷീനുകൾ വിപണനം ചെയ്യുന്ന ഒരു സ്വകാര്യസ്ഥാപനത്തിലും ചെന്നു പെടുകയും ചെയ്തു..  ഭാസ്ക്കരൻ സതിയുടെ അനിയത്തിയെ വിവാഹം ചെയ്ത്  സതിയോട് പകരം വീട്ടി.നോവലിൽ 1971ലെ ഇന്ത്യാപാക്കിസ്ഥാൻ യുദ്ധവും ബ്ലാക്ക് ഔട്ടും അഭയാർത്ഥിപ്രവാഹവും മറ്റ് അസൌകര്യങ്ങളും വിഷയമാകുന്നുണ്ട്. ബംഗ്ളാദേശ് രൂപീകരണത്തോടെയാണ് യുദ്ധം അവസാനിക്കുന്നത്. നോവലിൽ വ്യക്തിത്വമുള്ള പല കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്.അവരിലൊരാളാണ് സതിയുടെ ഭർത്താവായ രാജൻ.രാജൻ വരുത്തി വെച്ച സാമ്പത്തിക കുഴപ്പങ്ങളിൽ  നിന്ന് രക്ഷനേടാൻ അവൾക്ക് ഭാസ്ക്കരനെത്തന്നെ ആശ്രയിക്കേണ്ടി വന്നു എന്നുള്ളതാണ് സതിയുടെ ദുരന്തം.


Comments